യു എ ഇയെയും തോൽപ്പിച്ച് പാകിസ്താൻ, ടോപ് 4 സ്ഥാനം ഉറപ്പിച്ചു

Newsroom

Picsart 22 10 09 16 30 07 848
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഏഷ്യാ കപ്പിൽ പാകിസ്താൻ ടോപ് 4 സ്ഥാനം ഉറപ്പിച്ചു. ഇന്ന് അവർ യു എ ഇയെ 71 റൺസിന് പരാജയപ്പെടുത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 20 ഓവറിൽ 145-5 റൺസ് എടുത്തു. പാകിസ്താനായി അലിയ റിയാസ് 36 പന്തിൽ നിന്ന് 57 റണ എടുത്തു. 3 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു അവരുടെ ഇന്നിങ്സ്. ഓപ്പണർ മുനീബ അലി 43 റൺസും പാകിസ്താനായി സ്കോർ ചെയ്തു.

പാകിസ്താൻ

ഇഷ രോഹിത് യു എ ഇക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു എ ഇ ആകെ 5 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് മാത്രമെ 20 ഓവറിൽ എടുത്തുള്ളൂ. 20 റൺസ് എടുത്ത ഖുഷി ശർമ്മ ആയിരുന്നു ടോപ് സ്കോറർ.