ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യ്ക്കുള്ള ഇലവനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു, ഷൊയ്ബ് മാലിക് ടീമില്‍ ഇല്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ആരംഭിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇലവനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയില്‍ 1-0നു പരാജയപ്പെട്ട ഓസ്ട്രേലിയ ടി20യിലും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ശക്തമായ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒന്നാം റാങ്കുകാരായ പാക്കിസ്ഥാനെ തോല്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്. വെറ്ററന്‍ താരം ഷൊയ്ബ് മാലികിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഫഹീസ്, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, ഇമാദ് വസീം, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി