കമ്രാന്‍ ഗുലാമും ഹസന്‍ അലിയും ടീമിൽ, ന്യൂസിലാണ്ടിനെതിരെയുള്ള പാക്കിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡ് അറിയാം

Sports Correspondent

Kamranghulam
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും അടിയറവ് വെച്ച പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു. കമ്രാന്‍ ഗുലാം, ഹസന്‍ അലി എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ അടുത്തിടെ റിട്ടയര്‍ ചെയ്ത അസ്ഹര്‍ അലിയ്ക്ക് പകരമാണ് കമ്രാന്‍ ഗുലാമിന് ടെസ്റ്റ് ടീമിൽ അവസരം ലഭിയ്ക്കുന്നത്. കമ്രാനെ ഇതിന് മുമ്പ് 2021ൽ ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടെുത്തിയിട്ടുണ്ടെങ്കിലും താരത്തിന് അരങ്ങേറ്റാവസരം ലഭിച്ചിരുന്നില്ല.

Hasanali

മൊഹമ്മദ് അലി, ഫഹീം അഷ്റഫ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. ഹാരിസ് റൗഫിന്റെ പരിക്ക് കാരണം താരത്തെ പരിഗണിക്കാതിരുന്നപ്പോള്‍ നസീം ഷാ ഫിറ്റാണെന്ന് ബോര്‍ഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഡിസംബര്‍ 26ന് കറാച്ചിയിലും ജനുവരി 3ന് മുൽത്താനിലുമാണ് മത്സരങ്ങള്‍ നടക്കുക.

പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡ് Babar Azam, Abdullah Shafique, Abrar Ahmed, Hasan Ali, Imam-ul-Haq, Kamran Ghulam, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Naseem Shah, Noman Ali, Sarfaraz Ahmed, Salman Ali Agha, Saud Shakeel, Shan Masood and Zahid Mehmood