ഇന്നും തോറ്റാൽ പാകിസ്താൻ പുറത്ത്

Newsroom

Picsart 22 11 03 08 54 24 799
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ടി20 ലോകകപ്പിൽ പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് ഉച്ചക്ക് ഒന്നരയ്ക്ക് സിഡ്നിയിൽ വെച്ച് നടക്കുന്ന മത്സരം പരാജയപ്പെട്ടാൽ പാകിസ്താന്റെ ഈ ലോകകപ്പിലെ അവസാന പ്രതീക്ഷകളും അവസാനിക്കും. ഇതിനകം തന്നെ സിംബാബ്‌വെയോടും ഇന്ത്യയോടും പരാജയപ്പെട്ട പാകിസ്താന് ഇപ്പോൾ തന്നെ സാധ്യതകൾ വിദൂരതയിൽ ആണ്. ഇന്ന് ജയിച്ചാലും അവർക്ക് മറ്റു ടീമുകളിൽ നിന്ന് അനുകൂല ഫലങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
Picsart 22 11 03 08 54 43 590

അതേ സമയം ഇന്ന് വിജയിച്ചാൽ ദക്ഷിണാഫ്രിക്ക സെം ഫൈനൽ ഉറപ്പിക്കും. ദക്ഷിണാഫ്രിക്ക മാത്രമല്ല ഇന്ത്യയുടെ സെമി ഫൈനലും ഏതാണ്ട് ഉറപ്പാകും. ഇന്ന് ദക്ഷിണാഫ്രിക്ക വിജയിച്ചാൽ ഇന്ത്യ അടുത്ത മത്സരത്തിൽ സിംബാബ്‌വെയോട് പരാജയപ്പെട്ടാൽ വരെ സെമി എത്താൻ സാധ്യതയുണ്ട്‌.