ആദ്യ ഏകദിനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്ക, ടീം ഹോട്ടല്‍ സ്റ്റാഫിനും കോവിഡ്

Southafrica
- Advertisement -

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫുകള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. നിലവിലെ സാഹചര്യത്തില്‍ പരമ്പര തന്നെ ഉപേക്ഷിക്കുവാനുള്ള സാധ്യതയും നില നില്‍ക്കുകയാണ്.

വെള്ളിയാഴ്ച ആരംഭിക്കുവാനിരുന്ന ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഒരു താരം കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മത്സരം ആരംഭിക്കേണ്ട സമയം ആയിട്ടും സ്ക്വാഡുകള്‍ ഗ്രൗണ്ടില്‍ എത്താതിരുന്നതോടെ ആദ്യം ബോര്‍ഡ് മത്സരം വൈകി ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും പിന്നീട് മത്സരം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

Advertisement