ഓസ്ട്രേലിയന്‍ നിരയില്‍ ഡാനിയേല്‍ സാംസിന് അരങ്ങേറ്റം, രണ്ടാം ടി20 ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20യില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കുറിച്ചിരുന്നു. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ജഡേജയ്ക്ക് പകരം ചഹാല്‍ ടീമിലെത്തുമ്പോള്‍ മുഹമ്മദ് ഷമി, മനീഷ് പാണ്ടേ എന്നിവര്‍ക്ക് പകരം ശര്‍ദ്ധുല്‍ താക്കൂര്‍, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ ടീമിലെത്തുന്നു.

ഓസ്ട്രേലിയന്‍ ടീമിലും മൂന്ന് മാറ്റമാണുള്ളത്. ആരോണ്‍ ഫിഞ്ച് കളിക്കാത്തതിനാല്‍ മാത്യൂ വെയിഡ് ടീമിനെ നയിക്കുന്നു. ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് പകരം ആന്‍ഡ്രു ടൈ, ഡാനിയേല്‍ സാംസ്, മാര്‍ക്കസ് സ്റ്റായിനിസ് എന്നിവരും ടീമിലെത്തുന്നു.

ഓസ്ട്രേലിയ: D Arcy Short, Marcus Stoinis, Steven Smith, Glenn Maxwell, Moises Henriques, Matthew Wade(w/c), Daniel Sams, Sean Abbott, Mitchell Swepson, Adam Zampa, Andrew Tye

ഇന്ത്യ: KL Rahul(w), Shikhar Dhawan, Virat Kohli(c), Shreyas Iyer, Sanju Samson, Hardik Pandya, Washington Sundar, Shardul Thakur, Deepak Chahar, T Natarajan, Yuzvendra Chahal