പ്രതീക്ഷ തന്ന് ഇന്ത്യൻ ബൗളിംഗ്, റൂട്ട് അടക്കം മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീണു

20210902 231251

ഓവൽ ടെസ്റ്റിലെ ഇന്ത്യൻ ബാറ്റിംഗ് തകർന്നെങ്കിലും ഇന്ത്യൻ ബൗളിംഗ് പ്രതീക്ഷ നൽകുന്നു. ആദ്യ ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ ആണ്. ഈ മൂന്ന് വിക്കറ്റിൽ അവസാനത്തെ വിക്കറ്റ് റൂട്ടിന്റെ ആണ് എന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകും. 21 റൺസ് എടുത്ത് നിൽക്കുക ആയിരുന്ന ഇംഗ്ലീഷ് ക്യാപ്റ്റനെ ഉമേഷ് യാഥവ് ക്ലീൻ ബൗൾഡാക്കുക ആയിരുന്നു. ഓപ്പണർമാരായ റോയ് ബർൺസിനെയും ഹസീബ് ഹമീദിനെയും ബുമ്രയും പുറത്താക്കി.

ആദ്യ ദിനം പിരിയുമ്പോൾ 26 റൺസുമായി മലനും 1 റണ്ണുമായി ഒവെർടണും ആണ് ക്രീസിൽ ഉള്ളത്. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 191 റൺസിൽ അവസാനിച്ചിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റൻ കോഹ്ലി 50 റൺസും താക്കൂർ 36 പന്തിൽ 57 റൺസും എടുത്തിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി വോക്സ് നാലു വിക്കറ്റും റോബിൻസൺ മൂന്ന് വിക്കറ്റും വീഴ്ത്തി.

Previous articleസച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി
Next articleദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം