സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

ഏറ്റവും വേഗത്തിൽ 23000 ഇന്റർനാഷണൽ റൺസ് തികക്കുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടിയാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 50 റൺസ് എടുത്ത വിരാട് കോഹ്‌ലി റോബിൻസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തന്റെ 490മത്തെ ഇന്നിങ്‌സിലാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്. 522 ഇന്നിങ്‌സുകളിൽ നിന്നാണ് സച്ചിൻ ടെണ്ടുൽക്കർ 23000 റൺസ് നേടിയത്. 23000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലി. റിക്കി പോണ്ടിങ്, കല്ലിസ്, സംഗക്കാര, രാഹുൽ ദ്രാവിഡ്, ജയവർധനെ എന്നിവരാണ് 23000 റൺസ് തികച്ച മാറ്റ് താരങ്ങൾ.