ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം

Avishka Fernando Srilanka Centurey South Africa

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം. 14 റൺസിനാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് എടുത്തത്. സെഞ്ച്വറി നേടിയ അവിഷ്‌ക ഫെർണാണ്ടോയുടെ പ്രകടനമാണ് ശ്രീലങ്കക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. 44 റൺസ് എടുത്ത ധനഞ്ജയ സില്വയും 72 റൺസ് എടുത്ത ചരിത് അസലങ്കയും ഫെർണാണ്ടോക്ക് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കാഗിസോ റബാഡയും കേശവ് മഹാരാജും 2 വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് മാത്രമാണ് എടുക്കാനായത്. 96 റൺസ് എടുത്ത് പുറത്തായ ഐഡൻ മാർക്രം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 59 റൺസ് എടുത്ത വാൻ ഡെർ ഡൂസനും 38 റൺസ് എടുത്ത റ്റെമ്പ ബാവുമയും 36 റൺസ് എടുത്ത ക്ലാസനും ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

Previous articleപ്രതീക്ഷ തന്ന് ഇന്ത്യൻ ബൗളിംഗ്, റൂട്ട് അടക്കം മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീണു
Next articleഎമ്പപ്പെക്ക് പരിക്ക്, ഫ്രാൻസിനൊപ്പം ഉണ്ടാകില്ല