പോപിന് അര്‍ദ്ധ ശതകം, എന്നിട്ടും ഇംഗ്ലണ്ടിന് നേടാനായത് 100/5 എന്ന സ്കോര്‍

Sports Correspondent

Southafrica

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന്റെ തകര്‍ച്ച. ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഒല്ലി പോപും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 45 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും 20 റൺസ് നേടിയ ബെന്‍ സ്റ്റോക്സിനെ വീഴ്ത്തി ആന്‍റിക് നോര്‍ക്കിയ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

100/5 എന്ന നിലയിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്. ഒല്ലി പോപ് 51 റൺസുമായി ക്രീസിൽ നില്‍ക്കുന്നു. ഓപ്പണര്‍മാരെ കാഗിസോ റബാഡ പുറത്താക്കിയപ്പോള്‍ ജോ റൂട്ടിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കി. ജോണി ബൈര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെയും വിക്കറ്റുകള്‍ നോര്‍ക്കിയ നേടി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

 

Story Highlights: South Africa dominates day 1 first session at Lords, Ollie Pope scores half ton.