മാഞ്ചസ്റ്റർ യുണൈറ്റഡ് യാൻ സോമ്മറിനെ ഗോൾ വലയ്ക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നു | Manchester United now hoping to sign Yan Sommer as 2nd goalkeeper

ഡി ഹിയയെ വിശ്വാസം ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ കീപ്പറെ കൂടെ നോക്കുന്നു

പുതിയ താരങ്ങളെ സൈൻ ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു ഗോൾ കീപ്പർക്കായി രംഗത്ത് വന്നിരിക്കുകയാണ്. ജർമ്മൻ ക്ലബായ ഗ്ലാഡ് ബാച്ചിന്റെ ഗോൾ കീപ്പർ ആയ യാൻ സോമ്മറിനെ സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്

ബൊറൂസിയ മോഞ്ചൻഗ്ലാഡ്ബാച് സോമ്മറിനു മുന്നിൽ പുതിയ കരാർ വെച്ചിട്ടുണ്ട് എങ്കിലും താരം ഇതുവരെ കരാർ ഒപ്പുവെച്ചിട്ടില്ല. ഗ്ലാഡ്ബാചിന്റെ ഒന്നാം നമ്പർ ആണ് സോമ്മർ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയാൽ ഡി ഹിയക്ക് പിറകിൽ ആകും സോമ്മറിന്റെ സ്ഥാനം. എന്നാൽ ഡി ഹിയയുടെ ഇപ്പോഴത്തെ ഫോം വെച്ച് സോമ്മർ യുണൈറ്റഡിന്റെ പ്രധാന ഗോൾ കീപ്പർ ആയി മാറിയാലും അത്ഭുതം ഇല്ല. അവസാന എട്ടു വർഷമായി സോമ്മർ ഗ്ലാഡ് ബാചിന് ഒപ്പം ഉണ്ട്. സ്വിറ്റ്സർലാന്റ് ദേശീയ ടീം ഗോൾ കീപ്പറായ സോമ്മർ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ എല്ലായ്പ്പോഴും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ട്.

Img 20220817 180326

Story Highlight : Manchester United are interested in Yan Sommer as backup goalkeeper

20220817 104326

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മേടിക്കാൻ പോവുകയാണെന്ന് ഇലോൻ മസ്ക്, തമാശയാണെന്നു പിന്നീട് വിശദീകരണം