തിരിച്ചുവരവിനൊരുങ്ങി ഇന്ത്യ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ന്യൂസിലാണ്ട്, മാറ്റങ്ങളില്ലാതെ ഇരു ടീമുകളും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാണംകെടുത്തിയ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ന്യൂസിലാണ്ട് രണ്ടാം മത്സരത്തില്‍ പരമ്പര പിടിക്കുവാന്‍ എത്തുന്നത്. പിച്ച് ബാറ്റിംഗിനു അനുകൂലമാണെന്ന് കരുതുന്നു എന്നാണ് ന്യൂസിലാണ്ട് നായകന്‍ പറഞ്ഞത്. അതേ സമയം താന്‍ ബൗളിംഗ് തിരഞ്ഞെടുക്കുവാനാണ് ഉദ്ദേശിച്ചതെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്. ഇന്ത്യന്‍ ടീമിലും മാറ്റമൊന്നുമില്ല.

ന്യൂസിലാണ്ട്: കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്ട്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഡാരല്‍ മിച്ചല്‍, കോളിന്‍ ‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, സ്കോട്ട് കുജ്ജെലെജിന്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യൂസുവേന്ദ്ര ചഹാല്‍, ഖലീല്‍ അഹമ്മദ്