കറാച്ചിയിൽ പാക്കിസ്ഥാന്റെ അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

Newzealand
Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചി ടെസ്റ്റിൽ അവസാന ദിവസം തോൽവി ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. 319 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് ഇന്നലെ അവശേഷിച്ച മൂന്നോവറിൽ തന്നെ രണ്ട് വിക്കറ്റുകള്‍ റൺസ് നേടുന്നതിന് മുമ്പ് തന്നെ നഷ്ടമായിരുന്നു.

ഇന്ന് 0/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് ഇമാം ഉള്‍ ഹക്കിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 35 റൺസായിരുന്നു. ഇഷ് സോധിയാണ് 12 റൺസ് നേടിയ ഇമാമിനെ പുറത്താക്കിയത്.

Newzealand

27 റൺസ് നേടിയ ബാബര്‍ അസമിനെയും 35 റൺസ് നേടിയ ഷാന്‍ മസൂദിനെയും മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 80/5 എന്ന നിലയിലേക്ക് വീണു. ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 125/5 എന്ന നിലയിലാണ്.

വിജയത്തിനായി 194 റൺസ് നേടേണ്ട ടീമിനായി 29 റൺസുമായി സര്‍ഫ്രാസും 16 റൺസ് നേടി സൗദ് ഷക്കീലുമാണ് ക്രീസിലുള്ളത്. 45 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ ഇതുവരെ നേടിയത്. പാക്കിസ്ഥാന്റെ പ്രതീക്ഷകളാണ് ഈ കൂട്ടുകെട്ടിന്റെ കൈവശമുള്ളത്.