CricketFeatured

ഇംഗ്ലണ്ടിന് എതിരായ ന്യൂസിലൻഡ് ടീം പ്രഖ്യാപിച്ചു; ജാമിസണും ഓറൂർക്കും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി

Resizedimage 2026 05 07 10 11 25 1

അയർലൻഡിനെതിരായ ഏക ടെസ്റ്റിനും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുമുള്ള 19 അംഗ ജംബോ ടെസ്റ്റ് സ്ക്വാഡിനെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് ദീർഘകാലം വിട്ടുനിന്ന പേസ് ബൗളർമാരായ കൈൽ ജാമിസണും വിൽ ഓറൂർക്കും ടീമിലേക്ക് തിരിച്ചെത്തിയതാണ് കിവി നിരയ്ക്ക് ആവേശം നൽകുന്ന പ്രധാന വാർത്ത.

35-ാം വയസ്സിലും കരിയറിനെക്കുറിച്ച് ഓരോ പരമ്പരയ്ക്ക് ശേഷവും തീരുമാനമെടുക്കുന്ന ബാറ്റിംഗ് ഇതിഹാസം കെയ്ൻ വില്യംസണും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റ് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് പേസർ ജേക്കബ് ഡഫി ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും.
രണ്ട് വർഷത്തിലേറെയായി നടുവിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന ജാമിസൺ പൂർണ്ണ കായികക്ഷമത വീണ്ടെടുത്താണ് മടങ്ങിയെത്തുന്നത്.

മാറ്റ് ഹെൻറി, ബെൻ സിയേഴ്സ് എന്നിവർക്കൊപ്പം ജാമിസണും ഓറൂർക്കും ചേരുന്നതോടെ ന്യൂസിലൻഡിന്റെ പേസ് നിര കൂടുതൽ ശക്തമാകും. പ്ലങ്കറ്റ് ഷീൽഡിലെ മികച്ച ബാറ്റിംഗിലൂടെ ഹെൻറി നിക്കോൾസും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തുചേരുന്ന ഈ ടീമിന് ജൂൺ 4-ന് ലോർഡ്‌സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎൽ ഫൈനലിന് ശേഷം സൂപ്പർ താരങ്ങൾ കൂടി എത്തുന്നതോടെ റെഡ് ബോൾ ക്രിക്കറ്റിൽ വലിയ ആധിപത്യം സ്ഥാപിക്കാനാണ് ന്യൂസിലൻഡ് ലക്ഷ്യമിടുന്നത്.

New Zealand Test squad: Tom Latham (capt), Tom Blundell (wk), Kristian Clarke (Ireland Test only), Devon Conway, Zak Foulkes, Dean Foxcroft, Matt Henry, Kyle Jamieson, Daryl Mitchell, Henry Nicholls, Will O’Rourke, Glenn Phillips, Michael Rae (Ireland Test only), Rachin Ravindra, Ben Sears (Ireland Test and travelling reserve for England Tests), Nathan Smith, Blair Tickner, Kane Williamson, Will Young (Ireland Test only)