പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ടിന്റെ ഡിക്ലറേഷന്‍, കെയിന്‍ വില്യംസണ് ഇരട്ട ശതകം

ക്രൈസ്റ്റ്ചര്‍ച്ചില്‍ മൂന്നാം ദിവസം അവസാന സെഷനില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്. 659/6 എന്ന നിലയില്‍ ആണ് ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സിന് അവസാനം കുറിച്ചത്. കെയിന്‍ വില്യംസണ്‍ ഇരട്ട ശതകം നേടിയപ്പോള്‍ ഹെന്‍റി നിക്കോള്‍സ് 157 റണ്‍സുമായി തിളങ്ങി. ഡാരില്‍ മിച്ചല്‍ തന്റെ ശതകം(102*) പൂര്‍ത്തിയാക്കിയതോടെയാണ് ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

വില്യംസണും നിക്കോള്‍സും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 369 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് നേടിയത്. നിക്കോളസിനെ പുറത്താക്കി മുഹമ്മദ് അബ്ബാസ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. വില്യംസണ്‍ 238 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

Darylmitchell

കൈല്‍ ജാമിസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 74 റണ്‍സ് കൂടി നേടിയാണ് ന്യൂസിലാണ്ടിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജാമിസണ്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ന്യൂസിലാണ്ടിന് 362 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാനായി.

പാക് ബൗളര്‍മാരില്‍ ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്റഫ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.