ബംഗ്ലാദേശ് 310 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന്റെ മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

സിൽഹെറ്റിലെ ഒന്നാം ടെസ്റ്റിൽ ന്യൂസിലാണ്ടിന് ബാറ്റിംഗ് തിരിച്ചടി. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 310 റൺസിന് ഓള്‍ഔട്ട് ആയ ശേഷം ന്യൂസിലാണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 32 ഓവറിൽ 99/3 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 38 റൺസ് നേടിയ കെയിന്‍ വില്യംസൺ ആണ് ന്യൂസിലാണ്ടിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.

ടോം ലാഥം(21), ഡെവൺ കോൺവേ(12), ഹെന്‍റി നിക്കോള്‍സ്(19) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. വില്യംസണിനൊപ്പം ഒരു റൺസുമായി ഡാരിൽ മിച്ചൽ ക്രീസിലുണ്ട്.