ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മെല്‍ബേണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 44/2 എന്ന നിലയില്‍. മത്സരത്തില്‍ നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 467 റണ്‍സില്‍ അവസാനിച്ചിരുന്നു. പിന്നീട് ബാറ്റിംഗിനെത്തിയ ന്യൂസിലാണ്ടിന് ടോം ബ്ലണ്ടലിനെയും(15) ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെയും(9) നഷ്ടപ്പെടുകയായിരുന്നു. 9 റണ്‍സുമായി ടോം ലാഥവും 2 റണ്‍സ് നേടി റോസ് ടെയിലറുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ സ്കോറിന് 423 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്.

ഓസ്ട്രേലിയയ്ക്കായി ജെയിംസ് പാറ്റിന്‍സണും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്.