പൊരുതിയത് ബാബര്‍ മാത്രം, പരമ്പരയിൽ ഒപ്പമെത്തി ന്യൂസിലാണ്ട്, പാക്കിസ്ഥാനെ വീഴ്ത്തിയത് 79 റൺസിന്

Sports Correspondent

Newzealandpakistan
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ 79 റൺസ് വിജയവുമായി ന്യൂസിലാണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 261 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ 182 റൺസിന് പുറത്താകുകയായിരുന്നു.

79 റൺസ് നേടിയ ബാബര്‍ അസമിന് പിന്തുണ നൽകുവാന്‍ മറ്റു പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ 43 ഓവറിൽ ടീം ഓള്‍ഔട്ട് ആയി. 28 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും 25 റൺസ് നേടിയ അഗ സൽമാനും ആണ് ടീമിലെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

ന്യൂസിലാണ്ടിനായി ടിം സൗത്തി 2 വിക്കറ്റ് നേടിയപ്പോള്‍ ഇഷ് സോധിയുും രണ്ട് വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസൺ, മിച്ചൽ സാന്റനര്‍, മൈക്കൽ ബ്രേസ്‍വെൽ, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.