മുംബൈയിലെ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആകുന്ന താരങ്ങളെ മാത്രമാവും ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക, പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുണ്ടാവില്ലെന്ന് അറിയിച്ച് ബിസിസിഐ

Indiawtc
- Advertisement -

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ സംഘത്തില്‍ ഏതെല്ലാം താരങ്ങള്‍ മുംബൈയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാകുന്നുവോ അവരെ മാത്രമേ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളുവെന്ന് അറിയിച്ചു. ഏതെങ്കിലും താരം പോസിറ്റീവ് ആയാല്‍ അവര്‍ നെഗറ്റീവായ ശേഷം സ്ക്വാഡില്‍ ചേരുവാന്‍ സമ്മതിക്കില്ലെന്നാണ് ബിസിസിഐ തീരുമാനമെന്നാണ് ലഭിയ്ക്കുന്ന വിവരം.

പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ അവരെ ഇംഗ്ലണ്ടിലേക്ക് പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ എത്തിക്കുകയില്ലെന്നും ബിസിസിഐ പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ഏതെങ്കിലും താരം മുംബൈയിലെ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരുടെ ഇംഗ്ലണ്ട് യാത്ര അവസാനിച്ചതായി കരുതണമെന്നാണ്.

Advertisement