തന്റെ ടീമില്‍ നിന്ന് ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിച്ചത് – ബ്രണ്ടന്‍ ടെയിലര്‍

Zimbabwe

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട രീതിയിലാണ് സിംബാബ്‍വേ പരാജയപ്പെട്ടത്. ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് തന്റെ ടീമില്‍ നിന്ന് താന്‍ പ്രതീക്ഷിച്ചതെന്നാണ് സിംബാബ്‍വേ നായകന്‍ ബ്രണ്ടന്‍ ടെയിലര്‍ പറഞ്ഞത്. രണ്ട് മത്സരങ്ങളിലും ഏകദേശം മൂന്ന് ദിവസത്തിലാണ് തീര്‍ന്നതെന്നും അത് തീര്‍ത്തും നിരാശാജനകമായ പ്രകടനത്തെ സൂചിപ്പിക്കുന്നവെന്നും ബ്രണ്ടന്‍ പറഞ്ഞു.

ബാറ്റിംഗില്‍ പലതും ഇനിയും ടീം ശരിയാക്കിയെടുക്കാനുണ്ടെന്നും അല്പം കൂടി അച്ചടക്കം ബാറ്റിംഗ് വിഭാഗത്തില്‍ ടീമിന് കിട്ടേണ്ടതുണ്ടെന്നും ബ്രണ്ടന്‍ പറഞ്ഞു. എന്നാല്‍ തന്റെ ടീമിനെ കുറ്റപ്പെടുത്തുവാന്‍ താനില്ലെന്നും വളരെ യുവത്വം നിറഞ്ഞ ഒരു ടീമാണെന്നും വരും ദിവസങ്ങളില്‍ ഇവര്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ടെയിലര്‍ പറഞ്ഞു.

Previous articleഫ്രഞ്ച് യുവ മധ്യനിര താരം സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക്
Next articleമുംബൈയിലെ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആകുന്ന താരങ്ങളെ മാത്രമാവും ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക, പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുണ്ടാവില്ലെന്ന് അറിയിച്ച് ബിസിസിഐ