പുജാരയല്ലാതെ ആരാണ് ഇംഗ്ലണ്ടിൽ മികച്ച് നിൽക്കുന്നത് – ഹര്‍ഭജന്‍ സിംഗ്

ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് പ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധ ലഭിയ്ക്കുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ പുജാരയോട് ഇന്ത്യ ബാറ്റിംഗ് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെടുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

അടുത്തിടെ കൗണ്ടിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 700 റൺസ് നേടിയ താരം മികച്ച ഫോമിലാണ്. കൗണ്ടി ക്രിക്കറ്റിൽ സജീവമായി കളിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്ക് ആണ് ഇംഗ്ലണ്ടിലെ സാഹചര്യം ഏറ്റവും മികച്ച രീതിയിൽ കളിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കൗണ്ടിയിൽ ഒന്നോ രണ്ടോ അന്താരാഷ്ട്ര നിലവാരുമുള്ള ബൗളര്‍മാര്‍ ഉണ്ടാകാറുണ്ടെന്നും ഇംഗ്ലണ്ടിൽ റൺസ് സ്കോര്‍ ചെയ്യാനായാലും ഒരു വശത്ത് നങ്കൂരമിടുവാന്‍ ആയാലും പുജാരയെക്കാള്‍ മികച്ചൊരു വ്യക്തി വേറെ ഇല്ലെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.