ഇന്ത്യയുടെ ക്യാപ്റ്റനാകുക വലിയ അഭിമാന നിമിഷം – ജസ്പ്രീത് ബുംറ

രോഹിത് ശര്‍മ്മ എഡ്ജ്ബാസ്റ്റണിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ ജസ്പ്രീത് ബുംറ ഇന്ത്യയുടെ 36ാമത് ടെസ്റ്റ് ക്യാപ്റ്റന്‍ ആകുമെന്ന് ഉറപ്പായി. ജൂലൈ ഒന്നിന് നടക്കുന്ന മാറ്റി വെച്ച അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്.

തനിക്ക് വലിയ അഭിമാന നിമിഷം ആണിതെന്നും താന്‍ എംഎസ് ധോണിയോട് സംസാരിച്ചുവെന്നു ബുംറ കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ക്യാപ്റ്റനായി 2007ൽ ധോണിയെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു തലത്തിനും ക്യാപ്റ്റന്‍സി പരിചയം ഇല്ലായിരുന്നു, പിന്നീട് ഐസിസിയുടെ മൂന്ന് ട്രോഫികള്‍ വിജയിക്കുന്ന ഏക ക്യാപ്റ്റനായി ധോണി മാറി.

അത് പോലെ ജസ്പ്രീത് ബുംറയ്ക്കും ക്യാപ്റ്റന്‍സി പരിചയം ഇല്ലെങ്കിലും താരം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ഉറ്റുനോക്കുകയാണെന്നാണ് അഭിപ്രായപ്പെട്ടത്.