“റൊണാൾഡോ അടുത്ത സീസണിലും മാഞ്ചസ്റ്ററിൽ തുടരും” – ബ്രൂണോ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല എന്ന് ബ്രൂണോ ഫെർണാണ്ടസ്. താൻ കുറച്ച് ആഴ്ചകൾക്ക് മുമ്പ് ക്രിസ്റ്റ്യാനോയോട് സംസാരിച്ചിരുന്നു. റൊണാൾഡോയെ പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം കാണാൻ ആകും എന്ന് തനിക്ക് ഉറപ്പ് ഉണ്ട് എന്നും അതിനായി കാത്തിരിക്കുക ആണെന്നും ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ പോലൊരു താരത്തെ യുണൈറ്റഡ് കൈവിടും എന്ന് തോന്നുന്നില്ല എന്നും ബ്രൂണോ പറഞ്ഞു.

അത്ര വലിയ താരമാണ് റൊണാൾഡോ എന്നും ബ്രൂണോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ദിവസം മുമ്പ് പ്രീസീസൺ ആരംഭിച്ചു. വരും ദിവസങ്ങളിൽ ബ്രൂണോയും റൊണാൾഡോയും ടീമിനൊപ്പം ചേരും. ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നു വാർത്തകൾ ഉണ്ടായിരുന്നു.