പന്തില്‍ കൃത്രിമം, നിക്കോളസ് പൂരന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ പന്തിന്റെ അവസ്ഥയെ മാറ്റുന്ന പ്രവര്‍ത്തി ചെയ്തതിനാല്‍ വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളസ് പൂരനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി. തന്റെ നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിനാലാണ് താരത്തിനെതിരെ നടപടി പൂരന്‍ തന്റെ ടീമിനോടും ആരാധകരോടും അഫ്ഗാനിസ്ഥാന്‍ ടീമിനോട് തന്റെ ചെയ്തിയില്‍ മാപ്പപേക്ഷിച്ചിട്ടുണ്ട്. നാല് ഡീമെറിറ്റ് പോയിന്റ് പിഴ ലഭിച്ച താരത്തിന് വിന്‍ഡീസിന്റെ അടുത്ത നാല് ടി20 മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന് ഇപ്പോള്‍ അഞ്ച് ഡീ മെറിറ്റ് പോയിന്റാണുള്ളത്.

തിങ്കളാഴ്ച ലക്നൗവിലായിരുന്നു സംഭവം. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരും തേര്‍ഡ് അമ്പയര്‍ ഫോര്‍ത്ത് അമ്പയര്‍ എന്നിവരാണ് പൂരനെതിരെ കുറ്റം ചുമത്തിയത്. താന്‍ ഇനി കൂടുതല്‍ കരുതലോടെയാവും ക്രിക്കറ്റിനെ സമീപിക്കുകയെന്നും ശക്തമായി തിരിച്ചുവരുമന്നും പൂരന്‍ വ്യക്തമാക്കി.

Previous articleഹര്‍ഭജന്‍ സിംഗിനെയാണ് തനിക്ക് നേരിടാൻ ഏറ്റവും പ്രയാസം തോന്നിയതെന്ന് ഗിൽക്രിസ്റ്റ്
Next articleസിന്ധുവിനും പ്രണോയ്‍യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്