ഹര്‍ഭജന്‍ സിംഗിനെയാണ് തനിക്ക് നേരിടാൻ ഏറ്റവും പ്രയാസം തോന്നിയതെന്ന് ഗിൽക്രിസ്റ്റ്

തനിക്ക് നേരിടാൻ ഏറ്റവും പ്രയാസം തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ബൗൾ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്. 2001ൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പരമ്പരയിൽ ഹർഭജൻ സിംഗിന്റെ ബൗളിംഗ് തടുക്കാൻ ഓസ്‌ട്രേലിയക്ക് കഴിഞ്ഞില്ലെന്നും ഗിൽക്രിസ്റ് പറഞ്ഞു. തുടർന്ന് അങ്ങോട്ട് തന്റെ കരിയർ മുഴുവൻ ഹർഭജൻ സിങ് തന്നോട് പ്രതികാരം ചെയ്യുന്നത് പോലെ തോന്നിയെന്നും ഗിൽക്രിസ്റ് പറഞ്ഞു. ഹർഭജൻ കഴിഞ്ഞാൽ തനിക്ക് നേരിടാൻ പ്രയാസം തോന്നിയ ബൗളർ മുൻ ശ്രീലങ്കൻ സ്പിന്നർ മുരളിധീരൻ ആണെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

2001ൽ ഓസ്‌ട്രേലിയക്കെതിരായ നടന്ന പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിങ് മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കായിരുന്നു. ഈ പരമ്പരയിൽ തന്നെയാണ് ഹർഭജൻ സിങ് ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ആദ്യ ഹാട്രിക് നേടിയതും. പരമ്പരയിൽ ആദ്യ ടെസ്റ്റ് 10 വിക്കറ്റിന് തോറ്റ ഇന്ത്യ ശക്തമായ തിരിച്ചുവന്ന് പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയിലെ തോൽവിക്ക് ശേഷം ടെസ്റ്റ് പരമ്പരകൾ നേരിടുന്ന രീതി ഓസ്ട്രേലിയ മാറ്റിയെന്നും ഗിൽക്രിസ്റ്റ് കൂട്ടിചെർത്തു.

Previous articleമാനസിക സംഘര്‍ഷം മൂലമുള്ള താരങ്ങളുടെ പിന്മാറ്റത്തെ തെറ്റായ രീതിയില്‍ കാണേണ്ടതില്ല
Next articleപന്തില്‍ കൃത്രിമം, നിക്കോളസ് പൂരന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്