ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിനു നാണംകെട്ട തോൽവി

Bangladesh Cricket

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലാൻഡിനു നാണംകെട്ട തോൽവി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് വെറും 60 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയും ചെയ്തു. ന്യൂസിലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ ആണ് ഇത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. 16.5 ഓവറിൽ വെറും 60 റൺസിന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർ എല്ലാം പുറത്താവുകയായിരുന്നു. 18 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ടോം ലതാമും ഹെൻറി നിക്കോളാസും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം കടന്നത്. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ 3 വിക്കറ്റും നാസും അഹമ്മദ്, ഷാകിബ് അൽ ഹസൻ, മുഹമ്മദ് സൈഫുദ്ധീൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ട് ഓപ്പണർമാരെയും പെട്ടെന്ന് നഷ്ടമായെങ്കിലും 25 റൺസ് എടുത്ത് പുറത്തായ ഷാകിബ് അൽ ഹസൻ കൂടുതൽ നഷ്ട്ടങ്ങൾ ഇല്ലാതെ അവരെ വിജയത്തിലെത്തിക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി 16 റൺസുമായി മുഷ്‌ഫിഖുർ റഹിമും 14 റൺസുമായി മഹ്മദുള്ളയും പുറത്താവാതെ നിന്നും.

Previous articleബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
Next articleയു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും ഹാലപ്പും അടക്കമുള്ള പ്രമുഖർ