ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Img 20210901 225347

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താരം ക്ലബുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. ആൽബിനോ ഗോമസിന് പിറകിൽ ആയതിനാൽ അവസരം കിട്ടുന്നില്ല എന്നത് കൊണ്ടാണ് താരം ക്ലബ് വിടുന്നത്. ബിലാലിന്റെ മുൻ ക്ലബായ റിയൽ കാശ്മീരിലേക്ക് തന്നെയാകും താരം മടങ്ങുന്നത്. കാശ്മീരിനു വേണ്ടി കളിക്കെ ഐലീഗിൽ സീസണിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ബിലാൽ ഖാൻ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആകെ അഞ്ചു മത്സരങ്ങൾ മാത്രമാണ് ബിലാൽ ഖാൻ കളിച്ചത്. കളിച്ച മത്സരങ്ങളിൽ ആകെ ഏഴു ഗോളുകളും താരം വഴങ്ങി. മുമ്പ് പൂനെ സിറ്റിറ്റുടെയും താരമായിരുന്നു ബിലാൽ. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടിയും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്. 26കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. മുമ്പ് മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

Previous articleബയേണിന്റെ ബോട്ടാങിനെ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ച് ലിയോൺ
Next articleബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിനു നാണംകെട്ട തോൽവി