ലോകകപ്പ് മാറ്റിവെക്കാനുള്ള ഐ.സി.സിയുടെ തീരുമാനത്തെ അംഗീകരിച്ച് ന്യൂസിലാൻഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ന്യൂസിലാൻഡിൽ വെച്ച് നടക്കേണ്ട വനിതാ ഏകദിന ലോകകപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തെ അംഗീകരിച്ച് ന്യൂസിലാൻഡ്. കൊറോണ വൈറസ് ബാധ പടരുന്നതിനിടെയാണ് അടുത്ത വർഷം നടക്കേണ്ട ഏകദിന വനിതാ ലോകകപ്പ് ഐ.സി.സി 2022ലേക്ക് മാറ്റിയത്.

ലോകത്താകമാനമുള്ള ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും ഈ തീരുമാനം നിരാശ നൽകുന്നതാണെന്നും ലോകകപ്പ് സംഘടക സമിതി മികച്ച രീതിയിൽ ലോകകപ്പ് നടത്താനുള്ള ഗവേൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണക്കുമെന്നും ന്യൂസിലാൻഡ് കായിക മന്ത്രി ഗ്രാന്റ് റോബർട്സൺ പറഞ്ഞു. 2021ൽ തന്നെ ടൂർണമെന്റ് നടത്താൻ ന്യൂസിലാൻഡ് തയ്യാറായിരുന്നെന്നും എന്നാൽ 2022ൽ ലോകകപ്പ് മികച്ച രീതിയിൽ നടത്താനുള്ള ശ്രമങ്ങൾ ന്യൂസിലാൻഡ് നടത്തുമെന്നും കായിക മന്ത്രി പറഞ്ഞു.