ഡാരെന്‍ ലേമാന്‍, ഷെയിന്‍ വോണ്‍, എംഎസ് ധോണി, ക്രിക്കറ്റ് കണ്ട് ഏറ്റവും ബുദ്ധിമാന്മാര്‍ – സൈമണ്‍ ടൗഫല്‍

- Advertisement -

തന്റെ അമ്പയറിംഗ് കരിയറില്‍ ക്രിക്കറ്റിംഗ് ബ്രെയിനില്‍ ഏറ്റവും മികച്ചവരായി മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് സൈമണ്‍ ടൗഫല്‍. ഇന്ത്യയുടെ എംഎസ് ധോണിയും ഓസ്ട്രേലിയയുടെ ഡാരെന്‍ ലേമാനും ഷെയിന്‍ വോണുമാണ് തന്റെ അഭിപ്രായത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെന്ന് ടൗഫല്‍ വ്യക്തമാക്കി.

എംഎസ് ധോണിയുടെ സെന്‍സ് ഓഫ് ഹ്യൂമറും ഗ്രൗണ്ടില്‍ കൂളായുള്ള പെരുമാറ്റവും താരത്തെ ഏറെ മുന്നിലെത്തിക്കുന്നു എന്നാണ് ടൗഫല്‍ അഭിപ്രായപ്പെട്ടത്. ഡാരെന്‍ ലേമാന്‍ ഓസ്ട്രേലിയയെ ഒരിക്കലും ക്യാപ്റ്റന്‍ ചെയ്തിട്ടില്ല എന്നത് ആണ് മറ്റൊരു വസ്തുത. ഷെയിന്‍ വോണ്‍ ആണെങ്കില്‍ 11 ഏകദിനത്തില്‍ മാത്രവും. എന്നിരുന്നാലും ഇവര്‍ രണ്ട് പേരുമാണ് ടൗഫലിന്റെ പട്ടികയിലെ മറ്റു രണ്ട് പേര്‍.

Advertisement