18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ എന്നാൽ ചെറിയ കാര്യമല്ല, ബ്രാവോയെയും ഗെയിലിനെയും കുറിച്ച് ഡേവിഡ് വാര്‍ണര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഡ്വെയിന്‍ ബ്രാവോയുടെയും ഉടന്‍ വിരമിക്കുമെന്ന് കരുതുന്ന ക്രിസ് ഗെയിലിന്റെയും നേട്ടങ്ങള്‍ ചില്ലറ കാര്യമല്ലെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍.

ഒരാള്‍ക്കും ചുളുവിൽ 18 വര്‍ഷത്തെ കരിയര്‍ സ്വന്തമാക്കുവാന്‍ ആകില്ലെന്നും ഇവരുടെ നേട്ടം വളരെ വലുതാണെന്നും അതിന് അവര്‍ക്ക് അര്‍ഹമായ കൈയ്യടി നല്‍കേണ്ടതുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.

ഇവര്‍ രണ്ട് പേരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ താന്‍ എന്നും ശ്രദ്ധിക്കുമെന്നും ഇവര്‍ രണ്ട് പേരും മികച്ച എന്റര്‍ടെയിനേഴ്സ് ആണെന്നും ഇവരുടെ ഭാവി പരിപാടികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.