തോയ് സിംഗ് ഇനി റിയൽ കാശ്മീരിനൊപ്പം

20211107 143511

റിയൽ കാശ്മീർ എഫ്സി പുതിയ സീസണ് മുന്നോടിയായി ഒരു വൻ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. ചെന്നൈയിന്റെ വിങ്ങറായിരുന്ന തോയ് സിംഗിനെ ആണ് റിയൽ കാശ്മീർ എഫ് സി സൈൻ ചെയ്തിരിക്കുന്നത്. താരം റിയൽ കാശ്മീരിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് സ്ഥിരീകരിച്ചു. താരം അവസാന അഞ്ചു വർഷമായി ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ചെന്നൈയിന്റെ ഒപ്പം രണ്ട് ഐ എസ് എൽ കിരീടം തോയ് സിംഗ് നേടിയിട്ടുണ്ട്.

ഐ എസ് എല്ലിൽ 59 മത്സരങ്ങൾ കളിച്ചിട്ടുള്ള തോയ് സിംഗ് 4 ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് മൂന്ന് വർഷത്തോളം ബെംഗളൂരു എഫ് സിക്കായി ഐ ലീഗുൽ കളിച്ചിട്ടുള്ള താരമാണ് തൊയ് സിങ്. ബെംഗളൂരു എഫ് സിക്ക് ഒപ്പം ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പും നേടാൻ മുമ്പ് തോയ് സിംഗിനായിരുന്നു. മുമ്പ് മുംബൈ എഫ് സി, സാൽഗോക്കർ, മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് ആയെല്ലാം കളിച്ചിട്ടുള്ള താരമാണ് തോയ് സിംഗ്

Previous article18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ എന്നാൽ ചെറിയ കാര്യമല്ല, ബ്രാവോയെയും ഗെയിലിനെയും കുറിച്ച് ഡേവിഡ് വാര്‍ണര്‍
Next articleഇന്ത്യന്‍ ആരാധകരും ടീമും ഉറ്റുനോക്കുന്ന മത്സരത്തിനായി ന്യൂസിലാണ്ടും അഫ്ഗാനിസ്ഥാനും, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍