Cricket

ലോകകപ്പിനു മുമ്പ് അനുയോജ്യമായ തുടക്കം: ഓയിന്‍ മോര്‍ഗന്‍

ലോകകപ്പിനു മുമ്പ് അനുയോജ്യമായ തുടക്കമാണ് ഇംഗ്ലണ്ടിന്റെ ടി20യിലെ വൈറ്റ് വാഷ് വിജയമെ്നന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഏകദിന പരമ്പര 2-2നു പങ്കുവെച്ചുവെങ്കിലും ടി20യില്‍ ഇംഗ്ലണ്ട് 3-0നു വിജയം സ്വന്തമാക്കുകയായിരുന്നു വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട്. ലോകകപ്പിനു മുമ്പ് ടീം പ്രതീക്ഷിച്ച പ്രകടനമാണ് ഇതെന്നും അവസാന രണ്ട് മത്സരങ്ങളില്‍ വ്യക്തിഗത മികവിലൂടെ ജയം ടീം സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടെത്തെന്നും മോര്‍ഗന്‍ പറഞ്ഞു.

ഡേവിഡ് വില്ലി, സാം ബില്ലിംഗ്സ്, ക്രിസ് ജോര്‍ദ്ദാന്‍, ജോ ഡെന്‍ലി എന്നിവര്‍ പരമ്പരയില്‍ ഉടനീളം മികവ് പുലര്‍ത്തിയ താരങ്ങളാണെന്നും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു. വിന്‍ഡീസിനെ രണ്ട് തവണയാണ് പരമ്പരയില്‍ 75 റണ്‍സിനു താഴെ രണ്ട് തുടര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട് പുറത്താക്കിയത്.