ജയന്ത് യാദവും നവ്ദീപ് സൈനിയും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ

Photo: Twitter/@BCCI

കോവിഡ് പോസിറ്റീവായ വാഷിംഗ്‌ടൺ സുന്ദറിന് പകരക്കാരനായി സ്പിന്നർ ജയന്ത് യാദവ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്ന വാഷിംഗ്‌ടൺ സുന്ദറിന് കൊറോണ പോസിറ്റീവ് ആയത്. തുടർന്നാണ് താരത്തിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുഹമ്മദ് സിറാജിന് പരിക്കേറ്റതാണ് നവ്ദീപ് സൈനിയെ ടീമിൽ ഉൾപെടുത്താൻ കാരണം. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് സിറാജ് കളിച്ചിരുന്നില്ല. മുഹമ്മദ് സിറാജ് ഏകദിന പരമ്പരക്ക് മുൻപ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്തതിനെ തുടർന്നാണ് കവർ താരമായി നവ്ദീപ് സൈനിയെ ടീമിൽ ഉൾപ്പെടുത്തിയത്. ജനുവരി 19നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

Previous articleലൂണ ക്യാപ്റ്റൻ, ജെസലിന് പകരം നിഷു കുമാർ, ഒഡീഷക്ക് എതിരെ കേരള ഇറങ്ങുന്നു
Next articleദക്ഷിണാഫ്രിക്ക 210ന് പുറത്ത്, ബുംറക്ക് അഞ്ച് വിക്കറ്റ്