ലൂണ ക്യാപ്റ്റൻ, ജെസലിന് പകരം നിഷു കുമാർ, ഒഡീഷക്ക് എതിരെ കേരള ഇറങ്ങുന്നു

Newsroom

Img 20220112 183914
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണീലെ പതിനൊന്നാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഹൈദരബാദിന് എതിരായ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് രണ്ടു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ ജെസലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്ന് നിഷു കുമാർ ഇറങ്ങും. ജെസലിന്റെ അഭാവത്തിൽ ലൂണ ആണ് ഇന്ന് ടീമിന്റെ ക്യാപ്റ്റൻ. ലെസ്കോവിചിന് പകരം സിപോവിചും ടീമിൽ എത്തി.

വാസ്കസും ഡിയസും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു. പരിക്ക് കാരണം പുറത്തായ രാഹുൽ, ആൽബിനോ എന്നിവർ ഇന്നും ടീമിൽ ഇല്ല.

Kerala Blasters; Gill, Khabra, Sipovic, Hormipam, , Nishu, Jeakson, Putea, Sahal, Luna, Diaz, Vasques