ദക്ഷിണാഫ്രിക്ക 210ന് പുറത്ത്, ബുംറക്ക് അഞ്ച് വിക്കറ്റ്

Indian Test Team Mayank Shami Ajinke Pujara

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് പുറത്ത്. ഇന്ത്യയുടെ 223 റൺസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറ അടക്കമുള്ള ഇന്ത്യൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്സിൽ 13 റൺസിന്റെ നേരിയ ലീഡ് നേടാനും ഇന്ത്യക്കായി.

ഇന്ത്യക്ക് വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബൗളർമാരിൽ തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ബുംറക്ക് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കൻ നിരയിൽ 72 റൺസ് എടുത്ത കീഗൻ പീറ്റേഴ്‌സൺ ആണ് അവരുടെ ടോപ് സ്‌കോറർ. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിന് ഉണർവ് നൽകാനായില്ല.

Previous articleജയന്ത് യാദവും നവ്ദീപ് സൈനിയും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ
Next articleസമ്പൂർണ്ണ ആധിപത്യം, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ