ശതകങ്ങള്‍ പൂര്‍ത്തിയാക്കി അസ്ഹര്‍ അലിയും ആബിദ് അലിയും, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് സിംബാബ്‍വേ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 268 റണ്‍സ്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതുള്‍പ്പെടെ 4 വിക്കറ്റുകള്‍ ആണ് പാക്കിസ്ഥാന് നഷ്ടമായത്.ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ അസ്ഹര്‍ അലിയും ആബിദ് അലിയും ആണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

Zimbabwe

ഇമ്രാന്‍ ബട്ടിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 236 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 126 റണ്‍സ് നേടിയ അസ്ഹര്‍ അലിയുടെ വിക്കറ്റ് നേടിയ ബ്ലെസ്സിംഗ് മുസറബാനി ബാബര്‍ അസമിനെയും(2), ഫവദ് അലമിനെയും(5) പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ ആദ്യ ദിവസം ബഹു ഭൂരിഭാഗവും കൈവശം വെച്ച ആധിപത്യം കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

Blessingmuzarabani

118 റണ്‍സുമായി ആബിദ് അലിയും ഒരു റണ്‍സ് നേടി സാജിദ് ഖാനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.