ലൈപ്സിഗ് ഗോൾകീപ്പർ ദീർഘകാല കരാർ ഒപ്പുവെച്ചു

20210507 195222
Image Credit: Twitter
- Advertisement -

ജർമ്മൻ ക്ലബായ ലൈപ്സിഗിന്റെ ഒന്നാം ഗോൾ കീപ്പർ പീറ്റർ ഗുളാക്സി പുതിയ കരാർ ഒപ്പുവെച്ചു. 2026വരെ ക്ലബിൽ തുടരുന്ന കരാർ ആണ് ഹംഗറി ഗോൾ കീപ്പർ ഒപ്പുവെച്ചത്‌. 2015 മുതൽ ലൈപ്സിഗിന് ഒപ്പമുള്ള താരമാണ് പീറ്റർ‌. ലൈപ്സിഗിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും പീറ്റർ ആണ്. 2016 മുതൽ ലൈപ്സിഗിന്റെ ഒന്നാം നമ്പറായ താരം ഇതുവരെ 222 മത്സരങ്ങളിൽ ലൈപ്സിഗിന്റെ വല കാത്തു. 31കാരനായ താരം ഇപ്പോൾ ഹംഗറിയുടെയും ഒന്നാം ഗോൾ കീപ്പറാണ്. ഹംഗറിക്ക് വേണ്ടി 37 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ ക്ലബിനായി 20 ക്ലീൻഷീറ്റുകൾ നേടാൻ അദ്ദേഹത്തിനായി.

Advertisement