ലൂക് ഷോയുടെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ ആരംഭിച്ചു

20210301 230234
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ലൂക് ഷോയുടെ കരാർ ക്ലബ് പുതുക്കും. അതിനായുള്ള ചർച്ചകൾ ക്ലബ് ആരംഭിച്ചു. ഇനിയും 4 വർഷം ഷോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഉണ്ട്. എങ്കിലും അതിനു മുമ്പ് തന്നെ താരത്തിന് വലിയ കരാർ നൽകുക ആണ് ക്ലബിന്റെ ഉദ്ദേശം. 25കാരനായ താരം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായി പലരും വിലയിരുത്തുന്നതും ഷോയെ ആണ്‌.

അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ നിർണായകമാണ് ഷോയുടെ ഇപ്പോഴത്തെ യുണൈറ്റഡിലെ സാന്നിദ്ധ്യം. 2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ലൂക് ഷോ. പക്ഷെ ഒലെ ഗണ്ണാർ സോൾഷ്യാർ വന്നതിനു ശേഷം മാത്രമാണ് ഷോ സ്ഥിരത കണ്ടെത്തിയത്. താരത്തിന്റെ ഫിറ്റ്നസും അടുത്ത കാലത്തായി ഏറെ മെച്ചപ്പെട്ടു. ഈ മാസം തന്നെ ലൂക് ഷോ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement