മുൽത്താനിലെ വിജയം ഇംഗ്ലണ്ടിന്റെ ബൗളിംഗ് വൈവിധ്യത്തെ കാണിക്കുന്നു – ബെന്‍ സ്റ്റോക്സ്

Sports Correspondent

Englandcricket
Download the Fanport app now!
Appstore Badge
Google Play Badge 1

മുൽത്താന്‍ ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ വിജയം കുറിച്ച ഇംഗ്ലണ്ടിന്റെ ഈ നേട്ടം ടീമിന്റെ ബൗളിംഗ് വൈവിധ്യത്തെ കാണിക്കുന്നുവെന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്സ്. പോസിറ്റീവ് ക്രിക്കറ്റ് കളിക്കുക എന്ന ഇംഗ്ലണ്ടിന്റെ ശ്രമത്തിലേക്കുള്ള വലിയ കാൽവെയ്പാണ് ഈ വിജയം എന്നും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റ് കളിക്കുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്. അതിനാൽ തന്നെ ഈ പരമ്പരയിൽ തങ്ങളെന്ത് നേടിയെന്നത് അറിയാമെന്നും സ്റ്റോക്സ് വ്യക്തമാക്കി. എന്നാൽ ഈ വിജയങ്ങളെല്ലാം ഇംഗ്ലണ്ട് കളിക്കുവാനിരിക്കുന്ന പോസിറ്റീവ് ക്രിക്കറ്റിന്റെ സൂചന മാത്രമാണെന്നും ബെന്‍ സ്റ്റോക്സ് കൂട്ടിചേര്‍ത്തു.