മൂന്നാം ടി20യിൽ മൊസ്ദേക്ക് ഹൊസൈന്‍ ബംഗ്ലാദേശിനെ നയിക്കും

സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മൊസ്ദേക്ക് ഹൊസൈന്‍ ബംഗ്ലാദേശിനെ നയിക്കും. രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ് ക്യാപ്റ്റന്‍ നൂറുള്‍ ഹസന്റെ അഭാവത്തിലാണ് ചുമതല ഹൊസൈനിലേക്ക് എത്തുന്നത്.

നൂറുളിന് പകരം മഹമ്മുദുള്ളയെ ടീമിലേക്ക് എടുത്തിട്ടുണ്ട്. മഹമ്മുദുള്ളയ്ക്ക് ടി20 ലെഗിൽ വിശ്രമം നൽകിയിരുന്നുവെങ്കിലും താരം ഏകദിന ടീമിനൊപ്പം സിംബാബ്‍വേയിൽ തന്നെയുള്ളതിനാൽ താരത്തെ ടി20 സ്ക്വാഡിൽ ഉള്‍പ്പെടുത്തുകയായിരുന്നു.