സിംബാബ്‍വേയുടെ ശൈലിയെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് ലാന്‍സ് ക്ലൂസ്നര്‍

Sports Correspondent

Zimbabwe
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേ പോസിറ്റീവ് സമീപനം ടി20യിൽ ഇനിയും തുടരണമെന്ന് പറഞ്ഞ് ടീമിന്റെ ബാറ്റിംഗ് കോച്ച് ലാന്‍സ് ക്ലൂസ്നര്‍. ആദ്യ ടി20യിൽ ബംഗ്ലാദേശിനെതിരെ വിജയം നേടിയ സിംബാബ്‍വേയ്ക്ക രണ്ടാം മത്സരത്തിൽ തോൽവിയായിരുന്നു ഫലം. എന്നാൽ 31/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീം അവിടെ നിന്ന് 135/8 എന്ന നിലയിലേക്ക് റൺസ് സ്കോര്‍ ചെയ്തത് തങ്ങളുടെ പുതിയ സമീപനം കാരണം ആണ്.

സിക്കന്ദര്‍ റാസയും റയാന്‍ ബര്‍ളും 80 റൺസ് കൂട്ടിചേര്‍ത്തതാണ് ടീമിന് മാന്യമായ സ്കോര്‍ നേടുവാന്‍ സഹായിച്ചത്. ടോപ് ഓര്‍ഡര്‍ താരങ്ങള്‍ ആക്രമിച്ച് കളിക്കുവാന്‍ ശ്രമിച്ചത് ആണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന വിലയിരുത്തൽ വന്നുവെങ്കിലും ക്ലൂസ്നര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഷെല്ലിനുള്ളിലേക്ക് ടീം പോകുന്നത് ബാറ്റിംഗ് കോച്ചെന്ന നിലയിൽ താന്‍ എതിര്‍ക്കുന്ന കാര്യമാണെന്നും സിംബാബ്‍വേ കളിച്ച് ശീലിച്ച ശൈലിയിൽ മാറ്റം വരുത്തുകയാണ് ഇപ്പോള്‍ ഏവരും ശ്രമിക്കുന്നതെന്നും ക്ലൂസ്നര്‍ കൂട്ടിചേര്‍ത്തു.