ഓവര്‍ട്ടണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയും ദി ഹണ്ട്രെഡും നഷ്ടമാകും

ഇംഗ്ലണ്ട് പേസര്‍ ജാമി ഓവര്‍‍ട്ടൺ പരിക്ക് കാരണം ദി ഹണ്ട്രെഡിലും അതിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കില്ല. ഓഗസ്റ്റ് 3ന് ആണ് ദി ഹണ്ട്രെഡ് ആരംഭിയ്ക്കുന്നത്. ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 17ന് തുടങ്ങും.

മാഞ്ചസ്റ്റര്‍ ഒറിജിനൽസിന് വേണ്ടിയായിരുന്നു ഓവര്‍ട്ടൺ ദി ഹണ്ട്രെഡിൽ കളിക്കാനിരുന്നത്. പകരക്കാരനായി ഫ്രാഞ്ചൈസി പോള്‍ വാള്‍ട്ടറെ പ്രഖ്യാപിച്ചു. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ജൂണ്‍ 23ന് ആണ് ഓവര്‍ട്ടൺ അരങ്ങേറ്റം നടത്തിയത്.

അരങ്ങേറ്റ മത്സരത്തിൽ നിര്‍ണ്ണായകമായ പ്രകടനം താരം ബാറ്റിംഗിൽ പുറത്തെടുത്തിരുന്നു. ജോണി ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് 241 റൺസാണ് താരം ആ മത്സരത്തിൽ നേടി ഇംഗ്ലണ്ടിനെ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.