ചിറ്റഗോംഗും ശതകവും പിന്നെ മോമിനുള്‍ ഹക്കും

- Advertisement -

മോമിനുള്‍ ഹക്ക് ഇന്ന് ശ്രീലങ്കയ്ക്കെതിരെ നേടിയത് തന്റെ അഞ്ചാം ശതകമാണ്. ഇന്നത്തേതുള്‍പ്പെടെ മോമിനുള്‍ ഹക്ക് നേടിയ അഞ്ച് ശതകങ്ങളില്‍ നാലും നേടിയത് ചിറ്റഗോംഗിലാണെന്ന പ്രത്യേകതയുണ്ട്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 175 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ് ബംഗ്ലാദേശിന്റെ ബാറ്റ്സ്മാന്‍. മികച്ച നിലയില്‍ ഒന്നാം ദിവസം അവസാനിപ്പിക്കാമെന്ന ബംഗ്ലാദേശ് മോഹങ്ങള്‍ക്ക് സുരംഗ ലക്മല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടി നല്‍കിയെങ്കിലും ശക്തമായ നിലയില്‍ തന്നെയാണ് ആതിഥേയര്‍.

വേഗതയേറിയ ശതകമാണ് ഇന്ന് മോമിനുള്‍ ഹക്ക് നേടിയത്. 96 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ബംഗ്ലാദേശ് താരം നേടുന്ന വേഗതയേറിയ രണ്ടാമത്തെ ശതകമാണ് ഇന്ന് താരം സ്വന്തമാക്കിയത്. 94 പന്തില്‍ നിന്ന് 2010ല്‍ ഇംഗ്ലണ്ടിനെതിരെ തമീം ഇക്ബാല്‍ ആണ് ഇപ്പോളും വേഗതയേറിയ ശതകത്തിനുടമയായ ബംഗ്ലാദേശ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement