ഇന്ത്യക്ക് കളിക്കാൻ നെറോക്കയുടെ വില്യംസ് ഒരുങ്ങുന്നു

- Advertisement -

നെറോക്കയുടെ നെടുംതൂണായ ഓസ്ട്രേലിയൻ ഡിഫൻഡർ ആര്യൻ വില്യംസ് ഇന്ത്യൻ നാഷണൽ ടീമിൽ കളിക്കാനായി ഒരുങ്ങുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടു കെട്ടാനായി തന്റെ ബ്രിട്ടീഷ് പൗരത്വവും ഓസ്ട്രേലിയൻ പൗരത്വവും കളഞ്ഞ് ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചിരിക്കുകയാണ് വില്യംസ്. അടുത്തു തന്നെ പാസ്പോർട്ട് ലഭിക്കും.

ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് 24കാരനായ ആര്യൻ വില്യം പറയുന്നു. വില്യംസിന്റെ അമ്മ ഇന്ത്യക്കാരിയാണ്. ആര്യൻ വില്യംസിന്റെ സഹോദരങ്ങൾ രണ്ടു പേരും ഓസ്ട്രേലിയയെ രാജ്യാന്തര തലത്തിൽ യൂത്ത് ടീമിലും സീനിയർ ടീമിലുമായി പ്രതിനിധീകരിച്ചിട്ടുണ്ട്. 2019ൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിക്കാനാകുമെന്നാണ് വില്യംസ് കരുതുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബേൺലിയിൽ കളിച്ച താരമാണ് വില്യംസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement