മുഹമ്മദ് ഹഫീസിനെയും ഷൊഹൈബ് മാലിക്കിനെയും തിരികെ വിളിച്ച് പാകിസ്ഥാൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരായ ടി20 പാരമ്പരക്കുള്ള ടീമിലേക്ക് മുഹമ്മദ് ഹഫീസിനേയും വെറ്ററൻ താരം ഷൊഹൈബ് മാലിക്കിനെയും ഉൾപ്പെടുത്തി പാകിസ്ഥാൻ ടീം. 15 അംഗ ടീമിൽ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദിയെയും ഉൾപെടുത്തിയിട്ടുണ്ട്. ബാബർ അസമാണ് പാകിസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ. അതെ സമയം മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന് ടീമിൽ അവസരം ലഭിച്ചിട്ടില്ല.

ജനുവരി 24, 25, 27 തിയ്യതികളിലാണ് പാകിസ്ഥാനും ബംഗ്ളദേശും തമ്മില്ലുള്ള ടി20 പരമ്പരയിലെ മത്സരങ്ങൾ നടക്കുക. പുതുമുഖങ്ങളായ അഹ്‌സൻ അലി, ഹാരിസ് റൗഫ്, അമദ് ബട്ട് എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കളിച്ച 7 താരങ്ങൾ ടീമിന് പുറത്താണ്. ആസിഫ് അലി, ഫഖർ സമാൻ, ഹാരിസ് സൊഹൈൽ, ഇമാമുൽ ഹഖ്, മുഹമ്മദ് ആമിർ, മുഹമ്മദ് ഇർഫാൻ, വഹാബ് റിയാസ് എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചിട്ടില്ല.

Team: Babar Azam (c), Ahsan Ali, Amad Butt, Haris Rauf, Iftikhar Ahmed, Imad Wasim, Khushdil Shah, Mohammad Hafeez, Mohammad Hasnain, Mohammad Rizwan (wicketkeeper), Musa Khan, Shadab Khan, Shaheen Shah Afridi, Shoaib Malik, Usman Qadir.