ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ധോണി

Photo: PTI
- Advertisement -

ബി.സി.സി.ഐ ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ ദിവസം തന്നെ ജാർഖണ്ഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ജാർഖണ്ഡ് ടീമിന്റെ നെറ്റ്‌സ് പരിശീലനത്തിനാണ് ധോണി പങ്കെടുത്തത്.  ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ധോണി പിന്നെ കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നില്ല. ജാർഖണ്ഡ് ടീമിനൊപ്പം ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെട്ട ധോണി തുടർന്ന് പതിവ് പരിശീലനവും നടത്തുകയും ചെയ്തു.

ജാർഖണ്ഡ് ടീമിനൊപ്പം പരിശീലനം നടത്തിയതിന് പിന്നാലെ ധോണി സ്വന്തമായി ബൗളിംഗ് മെഷീൻ വാങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ധോണി ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ധോണിയുടെ വിരമിക്കലിനെ പറ്റി സൂചന തന്നിരുന്നു. ധോണി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സാധ്യതയുണ്ടെന്നാണ് രവി ശാസ്ത്രി സൂചിപ്പിച്ചത്.

Advertisement