ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു, സൗത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ 60 റണ്‍സ് ജയം

നേരത്തെ സൂചിപ്പിച്ചത് പോലെ 245 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യം നേടാനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 60 റണ്‍സ് ജയം. ജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 3-1 നു വിജയിച്ചു. തുടക്കം പിഴച്ച ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സുമായി വിരാട് കോഹ്‍ലിയും(58) അജിങ്ക്യ രഹാനെയും(51) പൊരുതിയെങ്കിലും ചായയ്ക്ക് മുമ്പ് കോഹ്‍ലി പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു. അശ്വിന്‍ 25 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

കോഹ്‍ലിയെ പുറത്താക്കിയ മോയിന്‍ അലി തന്നെയാണ് അജിങ്ക്യ രഹാനയെയും വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. മത്സരത്തില്‍ നിന്ന് മോയിന്‍ അലി നാലും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്റ്റുവര്‍ട് ബ്രോഡിനും സാം കറനും ഓരോ വിക്കറ്റ് ലഭിച്ചു.

Previous articleഓൾഡ് ഫേം ഡെർബിയിൽ ജെറാഡിന്റെ റേഞ്ചേഴ്സിന് തോൽവി
Next articleറെഡ്ബുൾ ലെപ്‌സിഗിന് സമനില