പൊരുതി നിന്ന് മിച്ചൽ!!! ന്യൂസിലാണ്ട് 284 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 299 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ വിജയം നേടുവാനായി ഇംഗ്ലണ്ട് നേടേണ്ടത് 299 റൺസ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ഡാരിൽ മിച്ചലിന്റെ ചെറുത്ത്നില്പ് മറികടന്ന് 284 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ 298 റൺസായിരുന്നു ന്യൂസിലാണ്ടിന്റെ ലീഡ്.

32 റൺസാണ് മാറ്റ് ഹെന്‍റിയും ഡാരിൽ മിച്ചലും ചേര്‍ന്ന് നേടിയത്. 18 റൺസ് നേടിയ ഹെന്‍റിയുടെ വിക്കറ്റ് ബ്രോഡ് ആണ് നേടിയത്. 62 റൺസുമായി മിച്ചൽ പുറത്താകാതെ നിന്നു. പത്താം വിക്കറ്റിൽ നിര്‍ണ്ണായകമായ 35 റൺസാണ് മിച്ചൽ – ബോള്‍ട്ട് കൂട്ടുകെട്ട് നേടിയത്. ബെന്‍ സ്റ്റോക്സിനെ ഒരു ഓവറിൽ തുടരെ മൂന്ന് ബൗണ്ടറി നേടി ട്രെന്റ് ബോള്‍ട്ട് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അധികം റൺസ് നേടുന്ന പതിനൊന്നാം നമ്പറുകാരനായി മാറി. 17 റൺസ് നേടിയ ബോള്‍ട്ടിനെ ജെയിംസ് ആന്‍ഡേഴ്സൺ ആണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും മാറ്റ് പോട്സ് 2 വിക്കറ്റും നേടി.