മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഇനി ബേർൺലി പരിശീലകൻ

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തി. ബേർൺലിയുടെ പരിശീലകനായാണ് കൊമ്പനി എത്തുന്നത്. ബേർൺലിയുമായി കൊമ്പനി കരാറിൽ എത്തിയതായി ക്ലബ് അറിയിച്ചു.

ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു അവസാന രണ്ടു വർഷമായി കൊമ്പനി. ആൻഡലെചിലെ ജോലി ഉപേക്ഷിച്ചാണ് കൊമ്പനി ഇംഗ്ലീഷ് ക്ലബായ ബേർൺലിയുടെ പരിശീലകനായി എത്തുന്നത്. ബേർൺലി ഇപ്പോൾ റിലഗേറ്റ് ആയി ചാമ്പ്യൻഷിപ്പിലേക്ക് എത്തിയിരിക്കുകയാണ്. അവരെ തിരികെ പ്രീമിയർ ലീഗിൽ എത്തിക്കുക ആകും കൊമ്പനിയുടെ ആദ്യ ചുമതല.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Previous articleബ്രൈറ്റന്റെ ബിസോമ സ്പർസിന്റെ മിഡ്ഫീൽഡിലേക്ക്
Next articleപൊരുതി നിന്ന് മിച്ചൽ!!! ന്യൂസിലാണ്ട് 284 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 299 റൺസ് വിജയ ലക്ഷ്യം