ആദ്യ റൗണ്ടിൽ തന്നെ പുറത്തായി സിന്ധു

ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയോടാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്. തായ്‍ലാന്‍ഡ് ഓപ്പൺ 2021ല്‍ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായത്. സ്കോര്‍: 14-21, 18-21.

ബിംഗ്ജിയാവോ ലോക റാങ്കിംഗിൽ 9ാം സ്ഥാനത്താണ്. ടോക്കിയോ ഒളിമ്പിക്സിൽ ചൈനീസ് താരത്തെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡൽ സ്വന്തമാക്കിയത്.

പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ സായി പ്രണീത് ആദ്യ റൗണ്ടിൽ പുറത്തായി. സായി പ്രണീത് ലോക റാങ്കിംഗിൽ 21ാം നമ്പര്‍ താരം ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോൽബര്‍ഗ് വിട്ടിംഗസിനോടാണ് 16-21, 19-21 എന്ന സ്കോറിന് പരാജയപ്പെട്ടത്.

ഈ വര്‍,ം താരം കളിച്ച അഞ്ച് ടൂര്‍ണ്ണമെന്റിന്റെയും ആദ്യ റൗണ്ടിൽ സായി പ്രണീത് പരാജയപ്പെടുകയായിരുന്നു.